മലയാളികളുടെ പ്രിയതാരം സൗബിൻ ഷാഹിർ ദുൽഖർ സൽമാനെ പ്രധാന താരമാക്കി ആദ്യമായി സംവിധാനം ചെയ്ത പറവ വമ്പൻ തിയേറ്റർ വിജയമായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇറങ്ങിയ ചിത്രം നിർമിച്ചത് അൻവർ റഷീദ് ആയിരുന്നു.
മട്ടാഞ്ചേരിയും പരിസരവും പ്രധാന ലൊക്കേഷൻ ആയി കഥ പറയുന്ന ചിത്രം സിനിമ പ്രേമികളെയും കുടുംബ പ്രേക്ഷകരെയും ഒരു പോലെ തൃപ്തിപ്പെടുത്തിയ ചിത്രമായിരുന്നു.

ശേഷം കൂടെ ഇറങ്ങിയ മറ്റു ചിത്രങ്ങളുടെ ഡിവിഡി റിലീസുകൾ കഴിഞ്ഞിട്ടും പറവയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് നീണ്ടു പോയി.വിവിധ അഭ്യൂഹങ്ങൾക്ക് ശേഷം ഇപ്പോഴിതാ ദുൽഖർ തന്നെയാണ് പറവ ഡിവിഡി മേയ് 30ന് റിലീസ് ചെയ്യുമെന്നും ഡിവിഡി ഫ്ലിപ്കാർട്ട്, പ്രൈം വീഡിയോ, തുടങ്ങിയ ഓണ്ലൈൻ സൈറ്റുകളിൽ നിന്നും ലഭ്യമാവുമെന്നും ട്വിറ്ററിലൂടെ അറിയിച്ചത്.
For everyone who's been asking and requesting and waiting and almost thinking the day would never come, it's finally here !!! #Parava Blu-Ray, DVD & VCD will be available on all platforms such as @PrimeVideoIN , @Flipkart & @ebayindia from May 30th on wards !!! pic.twitter.com/DQmseN8abg
— dulquer salmaan (@dulQuer) May 26, 2018



