പ്രശസ്ത തെന്നിന്ത്യൻ ഗായകൻ സിദ് ശ്രീറാം ആദ്യമായി മലയാള സിനിമയിൽ പാടുന്ന ഇഷ്കിലെ ‘പറയുവാൻ’ എന്ന് തുടങ്ങുന്ന ഗാനം പൃഥ്വിരാജ് പുറത്തിറക്കി. ജേക്സ് ബിജോയ് സംഗീതം നൽകിയ ഗാനം സിദ്ദും നേഹ എസ് നായരും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ഇഷ്കിൽ ഷെയ്ൻ നിഗം, ആൻ ശീതൾ എന്നിവർ ആണ് മുഖ്യ വേഷത്തിലെത്തുന്നത്. മേയ് 17ന് ചിത്രം തിയേറ്ററുകളിലെത്തും.