ഇന്ത്യയിൽ തന്നെ തരംഗമായി ഇഷ്കിലെ പാട്ട്; ജെയ്ക്ക്സ് ബിജോയിയുടെ സംഗീത ജീവിതത്തിലെ മറ്റൊരു പൊൻതൂവൽ !!

അനുരാജ് മനോഹർ സംവിധാനം ചെയ്ത ഷെയ്ൻ നിഗം ചിത്രം ഇഷ്ഖ് തീയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തോടൊപ്പം തന്നെ ചിത്രത്തിലെ പാട്ടും ഹിറ്റ് ആണ്. ഇപ്പോഴിതാ സാവൻ, ഗാന തുടങ്ങിയ ഓണ്ലൈന് മ്യൂസിക് ആപ്പുകളിലെ വീക്കെൻഡ് ചാർട്ട്ബസ്റ്റർ ആണ് ‘പറയുവാൻ’ എന്ന സിദ്‌ ശ്രീറാം ആലപിച്ച ഗാനം. സാവനിലും ഗാനയിലും ഒന്നാം സ്ഥാനത്ത്‌ ആണ് ഗാനം. ഇത് കൂടാതെ ആപ്പിളിന്റെ സംഗീത ശ്രേണിയിൽ (iTunes) ഇന്ത്യയിലെ തന്നെ റീജിയണൽ സോങ്‌സിൽ 5ആമതാണ് ഈ ഗാനം.

തുടരെ തുടരെ പ്രിയ ഗാനങ്ങൾ തരുന്ന ജെയ്ക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത്. ജേക്സിന്റെ കരിയറിലെ മറ്റൊരു പൊൻതൂവൽ കൂടിയാണ് ഇപ്പോൾ ഇത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments