ആസിഫ്‌ അലിയും പാർവതിയും വീണ്ടും ഒന്നിക്കുന്നു; സംവിധാനം സിദ്ധാർത്ഥ്‌ ശിവ !!

സഖാവിന് ശേഷം സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പാർവതിയും ആസിഫ്‌ അലിയും പ്രധാനവേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുകൾ. ചിത്രം മാർച്ചിൽ ഷൂട്ടിങ് തുടങ്ങുമെന്നാണ് അറിയാൻ സാധിച്ചത്‌. ഇത്‌ മൂന്നാം തവണയാണ് പാർവതിയും ആസിഫും ഒന്നിക്കുന്നത്‌. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്‌ ഓഫിലാണ് ഇരുവരും അവസാനമായി ഒരുമിച്ചഭിനയിച്ചത്.

Asif Ali & Parvathy in Take Off

ആസിഡ് ആക്രമണത്തിനിരയായ യുവതിയുടെ കഥ പറയുന്ന ‘ഉയരെ’ എന്ന ചിത്രത്തിലും ആസിഫ് അലി – പാർവതി കൂട്ടുക്കെട്ട് തന്നെയാണ്. ടോവിനോയും പ്രധാന വേഷത്തിലെത്തുന്ന ഉയരെയുടെ ചിത്രീകരണം നടന്നുക്കൊണ്ടിരിക്കുകയാണ്.

Uyare Poster

ഇതിന് ശേഷമായിരിക്കും ഇരുവരും മൂന്നാമതായി ഒന്നിക്കുന്ന സിദ്ധാർഥ് ശിവ ചിത്രത്തിൽ ജോയിൻ ചെയ്യുക. ഈ ചിത്രങ്ങൾ കൂടാതെ ആഷിക്‌ അബു ഒരുക്കുന്ന വൈറസിലും പാർവതി മുഖ്യ വേഷത്തിൽ അഭിനയിക്കുന്നുണ്ട്‌. മലയാള സിനിമയിൽ നിന്നും പാർവതി ഫീൽഡ്‌ ഔട്ട്‌ ആയെന്ന് പറഞ്ഞ്‌ പരിഹസിച്ചവർക്കുള്ള മറുപടിയെന്നോണമാണ് താരത്തിന്റെ പേരിൽ അനൗൺസ്‌ ചെയ്യുന്ന ഈ പുതിയ പ്രൊജക്റ്റുകൾ സൂചിപ്പിക്കുന്നത്‌. എന്തായാലും ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച അഭിനേത്രിയുടെ വ്യത്യസ്തവും ഗംഭീരവുമായ വരാനിരിക്കുന്ന കഥാപാത്രങ്ങൾക്ക്‌ വേണ്ടി നമുക്ക്‌ കാത്തിരിക്കാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments