ഓർമ്മകളിൽ ഗായത്രി; ആദ്യ ചിത്രത്തിലെ ഓർമ്മകൾ പങ്കുവച്ച് പാർവതി

മലയാളിത്തെ ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ എന്ന വിശേഷണത്തിനുടമയാണ് നടി പാർവതി. അഭിയപ്രതിഭ കൊണ്ടും നിലപാടുകൾ കൊണ്ടും എന്നും ചർച്ചകളിൽ ഇടം പിടിച്ച നായിക. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രത്തിലെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് താരം.

താന്‍ ആദ്യമായി ബിഗ് സ്‌ക്രീനിലെത്തിയ നാളുകളാണ് താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരിലേക്കെത്തിക്കുന്നത്. ഔട്ട് ഓഫ് സിലബസ് എന്ന സിനിമയില്‍ ഗായത്രി കഥാപാത്രമായാണ് പാർവതി കടന്നുവരുന്നത്. ആദ്യകഥാപാത്രത്തിന്റെ ചിത്രങ്ങളോടൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്.

അര്‍ജുന്‍ ശശി, നിരഞ്ജന, ഷാലിന്‍ സോയ, വേണു നാഗവള്ളി തുടങ്ങി നിരവധി പുതുമുഖ താരങ്ങളും ഔട്ട് ഓഫ് സിലബസില്‍ വേഷമിട്ടിരുന്നു. 2006 ൽ ഔട്ട്‌ ഓഫ് സിലബസ് എന്ന മലയാള ചിത്രത്തലൂടെ അഭിനയ ജീവിതം തുടങ്ങിയ പാര്‍വതി. ശേഷം നോട്ട് ബുക്ക്‌, വിനോദയാത്ര, ഫ്ലാഷ്, സിറ്റി ഓഫ് ഗോഡ്, ബാംഗ്ലൂര്‍ ഡേയ്സ്, എന്നു നിന്‍റെ മൊയ്തീന്‍, ചാര്‍ലി, ടേക്ക് ഓഫ്, ഉയരെ, കൂടെ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഹിന്ദി, തമിഴ്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...