കൂടെ എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം പാർവതി നായികയാകുന്ന ‘ഉയരെ’ എന്ന സിനിമയിലെ ‘നീ മുകിലോ’ എന്ന ഗാനം റിലീസ് ചെയ്തു. നവാഗതനായ മനു അശോകൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ടോവിനോയും ആസിഫ് അലിയുമാണ് നായകന്മാരായി എത്തുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പാർവതി എത്തുന്നത്. ഇന്ന് കൊച്ചിയിൽ വെച്ച് നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ മെഗാ സ്റ്റാർ മമ്മൂട്ടിയാണ് ഗാനങ്ങൾ പുറത്തിറക്കിയത്.
Subscribe
Login
0 Comments