വര്‍ത്തമാനം സിനിമയ്ക്ക് പ്രദര്‍ശനാനുമതി

വര്‍ത്തമാനം സിനിമയ്ക്ക് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് റിവൈസിങ് കമ്മിറ്റി പ്രദര്‍ശനാനുമതി ലഭിച്ചു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്. ദേശീയ അവാര്‍ഡ് ജേതാക്കള്‍ ഒരുമിക്കുന്ന സിനിമയെന്ന പ്രത്യേകത കൂടിയുണ്ട് വര്‍ത്തമാനത്തിന്. മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടിയ സിദ്ധാര്‍ത്ഥ് ശിവയാണ് സംവിധായകന്‍. പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തില്‍, വിലാപങ്ങള്‍ക്കപ്പുറം എന്നീ മൂന്ന് സിനിമകളിലൂടെ മികച്ച കഥക്കും സിനിമക്കുമുള്ള സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ നേടിയ ആര്യാടന്‍ ഷൗക്കത്താണ് കഥയും തിരക്കഥയും എഴുതിയത്.

തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്തായതു കൊണ്ട് സിനിമയ്ക്ക് അനുമതി നിഷേധിച്ചെന്നു വെളിപ്പെടുത്തിയ ബി.ജെ.പി നേതാവ് അഡ്വ വി. സന്ദീപ്കുമാറിനെ സെന്‍സര്‍ ബോര്‍ഡ് അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്ന് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവയും ആര്യാടന്‍ ഷൗക്കത്തും ആവശ്യപ്പെട്ടു. സിനിമയെ ദേശവിരുദ്ധ സിനിമയാക്കി ചാപ്പകുത്തി പ്രദര്‍ശനാനുമതി നിഷേധിക്കാനുള്ള സെന്‍സര്‍ ബോര്‍ഡ് മെമ്പറുടെ ശ്രമത്തെ അതിജീവിച്ചത് സിനിമയെ സ്നേഹിക്കുന്നവരുടെയും മതേതര മനസുകളുടെ വിജയമാണെന്നും ഇരുവരും വ്യക്തമാക്കി.

പാര്‍വ്വതി തിരുവോത്താണ് ചിത്രത്തിലെ നായിക. റോഷന്‍ മാത്യു, സിദ്ദിഖ് അടക്കമുള്ളവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.. ബിജിപാലാണ് സംഗീതം. അളഗപ്പനാണ് ഛായാഗ്രാഹകന്‍. സിനിമ ഫെബ്രുവരി മാസത്തോടെ പ്രദര്‍ശനത്തിനെത്തുമെന്നും സംവിധായകര്‍ അറിയിച്ചു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...