എന്റെ യഥാർത്ഥ സൗന്ദര്യം ഇതാണ്; മേയ്ക്ക് അപ്പ് ഇല്ലാതെ പാർവതി

മലയാളത്തിലെ ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ താരമാണ് പാർവതി. അഭിനയത്തിലൂടെ മാത്രമല്ല സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലെ നിലപാടുകളിലൂടെയും താരം ശ്രദ്ധേയയാണ്. ഇപ്പോഴിതാ ഫില്‍ട്ടറും മേക്കപ്പും ഇല്ലാതെ തന്റെ യഥാര്‍ത്ഥ മുഖം വെളിവാക്കുന്ന പാര്‍വതിയുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

തുടക്കത്തില്‍ ഫില്‍റ്റര്‍ ഇടുകയും ശേഷം അത് ഇല്ലാതെ സ്വന്തം മുഖം കാട്ടുകയും ചെയ്യുന്നുണ്ട്. മുഖത്തെ പാടുകള്‍ ക്ലോസ്‌അപ്പില്‍ കാട്ടി, താന്‍ എങ്ങനെയാണോ അതുപോലെ തന്നെ ക്യാമറയുടെ മുന്നില്‍ നില്‍ക്കുകയാണ് പാര്‍വതി. ഇതാണ് എന്റെ യഥാര്‍ത്ഥ സൗന്ദര്യം എന്ന് പാര്‍വതി ക്യാപ്ഷനില്‍ പറയുന്നു.

സോഷ്യൽ മീഡിയയിലെ വെല്ലുവിളികളെ തുടർന്ന് ക്യാമറയുടെ മുന്നില്‍ അല്ലാത്ത നേരം സ്വന്തം മുഖം എങ്ങനെയാണോ, അത് അതുപോലെ തന്നെ തുറന്നു കാട്ടാന്‍ നിരവധി താരങ്ങളാണ് തയ്യാറാകുന്നത്.
നടിമാരായ സമീറ റെഡ്ഡി, നിമിഷ സജയൻ,ഗായിക സിതാരയുമൊക്കെ ഇത്തരത്തില്‍ നിലപാടെടുത്ത് മുന്നിട്ടിറങ്ങിയിരുന്നു.