അനുപമ പരമേശ്വരനെതിരെ പവൻ കല്യാണിന്റെ ആരാധകർ

പ്രേമം എന്ന എക്കാലത്തേയും വലിയ ഹിറ്റ് സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ അനുപമ പരമേശ്വരനെതിരെ തെലുങ്ക് സൂപ്പർ താരം പവൻ കല്യാണിന്റെ ആരാധകർ. ഇൗ ഇടെ ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ആയ പവൻ കല്യാൺ കേന്ദ്രകഥാപാത്രം ആയ വക്കീൽ സാബ് എന്ന ചിത്രം കണ്ടതിനു ശേഷം ചിത്രത്തെ അഭിനന്ദിച്ച് കൊണ്ട് അനുപമ പോസ്റ്റ് ചെയ്ത ട്വീറ്റ്‌ ആണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. ട്വിറ്ററിൽ ഇട്ട ഇൗ പോസ്റ്റിൽ നടൻ പ്രകാശ് രാജിനെ സാർ എന്ന് അഭിസംബോധന ചെയ്തിരുന്നു. എന്നാൽ പവൻ കല്യാണിനെ ബഹുമാനിക്കാതെ പേര് വിളിച്ചു എന്നാണ് അനുപമയ്ക്ക്‌ എതിരെ പവൻ കല്യാൺ ആരാധകർ ഉയർത്തുന്ന ആരോപണം. പവൻ കല്യാണിന്റെത് കരുത്തുറ്റ കഥാപാത്രം ആണ് എന്ന് പറഞ്ഞ് ആണ് അനുപമയുടെ ട്വീറ്റ് ആരംഭിക്കുന്നത്. കൂടെ സിനിമയിലെ മറ്റു കഥാപാത്രങ്ങൾ ആയ നിവേദ, അനന്യ, അഞ്ജലി എന്നിവർക്കെല്ലാം താരം അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു. എന്തായാലും പ്രശ്നം കൂടുതൽ വഷളാവുന്നതിന് മുൻപ് തന്നെ ക്ഷമ പറഞ്ഞു കൊണ്ട് അനുപമ പുതിയ ട്വീറ്റ് ഇട്ടു. പവൻ കല്യാൺ ഗാരുവിനോട് ഒരുപാട് ബഹുമാനവും സ്നേഹവും ഉണ്ടെന്ന് പറഞ്ഞായിരുന്നു പുതിയ ട്വീറ്റ് ഇട്ടത്.