മഹേഷിന്റെ ഓർമകൾക്ക് മുന്നിൽ റിലീസ് ചെയ്ത് കൊണ്ട് ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ ഫസ്‌റ്റ്‌ ലുക്ക്‌

പ്രതിഭാശാലിയായ പോസ്റ്റർ ഡിസൈനർ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന മഹേഷ് നമ്മളോട് വിട പറഞ്ഞത് ഈയടുത്ത ദിവസങ്ങളിലാണ്. ഓൾഡ് മങ്ക്സിന് വേണ്ടി പോസ്റ്ററുകൾ ഡിസൈൻ ചെയ്തിരുന്ന മഹേഷ് അവസാനമായി ഒരുക്കിയ ഡിസൈൻ ആയിരുന്നു ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്യുന്ന ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്. തന്റെ പ്രിയ ചിത്രകാരൻ ആയ പീറ്റർ ബ്രൂഗൽ ഒരുക്കിയ ദി ടവർ ഓഫ് ബാബേൽ എന്ന പെയ്ന്റിങ് ആണ് പോസ്റ്ററിന്റെ പശ്ചാത്തലം ആയി മഹേഷ് ഒരുക്കിയത്. നമ്മളോട് കൂടെയില്ലെങ്കിലും ഈ അതുല്യ കലാകാരന്റെ ഓർമകളിൽ ആണ് ഇന്ന് അണിയറക്കാർ ഈ പോസ്റ്റർ പുറത്തിറക്കിയത്.

View this post on Instagram

'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഡിസൈൻ. മഹേഷ് ഏറ്റവും ഒടുവിൽ വർക്ക് ചെയ്ത പോസ്റ്റർ ഇതായിരുന്നു. മഹേഷിന്, വ്യക്തിപരമായി ഏറ്റവും പ്രിയപ്പെട്ട വർക്ക്. പെയിന്റിങ്ങിൽ ബിരുദധാരിയായ മഹേഷിന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രകാരന്മാരിൽ ഒരാൾ ആയിരുന്നു, ഡച്ച് ആർട്ടിസ്റ്റ് ആയ പീറ്റർ ബ്രൂഗൽ. അദ്ദേഹത്തിന്റെ അതിപ്രശസ്തമായ ' ദി ടവർ ഓഫ് ബാബേൽ' എന്ന ചിത്രത്തിന്റെ ഒരു ഭാഗമാണ് മഹേഷ് ഈ പോസ്റ്റർ ഡിസൈനിന്റെ പശ്ചാത്തലത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് പുറത്തു വരുന്നതിൽ വളരെയധികം excited ആയിരുന്നു മഹേഷ്. നിർഭാഗ്യവശാൽ ഇത് റിലീസ് ചെയ്യുമ്പോൾ ഞങ്ങളുടെ 'മക്കാലി' ഇല്ല. അവന്റെ ഓർമ്മകൾക്ക് മുന്നിൽ ഞങ്ങൾ ഇത് സമർപ്പിക്കുന്നു.

A post shared by oldmonks (@oldmonksdesign) on

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments