ബേബി മമ്മയ്ക്ക് ഫ്രീക്ക് ചുവടുകളുമായി നിറവയറോടെ പേളി മാണി; കയ്യടിച്ച് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിലെ മിന്നും താരമാണ് നടിയും അവതാരകയുമായ പേളി മാണി. വിവാഹശേഷം അമ്മയാകാൻ തയ്യാറെടുക്കുമ്പോഴും താരം ആരാധകരെ നിരാശപ്പെടുത്താൻ തയ്യാറല്ല. ഇപ്പോഴിതാ നിറവയറുമായി ‘ബേബി മമ്മ ഡാന്‍സ്’ ചെയ്യുന്ന പേളി മാണിയുടെ വീഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്. നിറവയറുമായി വീടിനകത്ത് നൃത്തം ചെയ്യുകയാണ് പേളി. ഭര്‍ത്താവ് ശ്രീനിഷ് ആണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

‘ബേബി മമ്മ ഡാന്‍സ്’ എന്നാണ് പേളി ഈ വീഡിയോയ്ക്ക് പേരിട്ടിരിക്കുന്നത്. ആദ്യ അഞ്ചു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വീഡിയോ അരലക്ഷം വ്യൂസ് കടന്നിട്ടുണ്ട്. പേളിയുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പേളിയുടെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പേളിയുടെ എനര്‍ജിയേയും ആറ്റിറ്റിയൂഡിനെയുമെല്ലാം കയ്യടിച്ച് പ്രശംസിക്കുകയാണ് ആരാധകര്‍. വിഡിയോ പങ്കുവയ്ക്കുന്നതറിയിച്ച് വരുന്ന സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലെ പോസ്റ്റുകള്‍ക്കും മികച്ച സ്വീകരണമാണ്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...