നടി പേർളി മാണിക്ക് പെൺകുഞ്ഞ് പിറന്നു

സോഷ്യൽ മീഡിയ ഏറെ കാത്തിരുന്ന ഒരു വാർത്തയാണ് പേർളി മാണിയുടെ പ്രസവം. ഗർഭിണിയായതു മുതൽ പേർളിയും ഭർത്താവ് ശ്രീനിഷും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും ആരാധകർ ആവേശത്തോടെയാണ് കണ്ടിരുന്നത്. ഇപ്പോൾ അതിനെല്ലാം വിരാമമിട്ടുകൊണ്ട് ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് പേർളി തന്നെയാണ് താൻ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ വിവരം തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.