പേർളി മാണൊയുടെയും ശ്രീനിഷിന്റെയും പെൺകുഞ്ഞ് ജനിച്ച നാൾ മുതൽ കുഞ്ഞിന്റെ ചിത്രം കാണാൻ വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഇപ്പോൾ കുഞ്ഞിന്റെ ചിത്രവും പേരും ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് ഇരുവരും. നില എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ ഇവർ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിൽ ആശംസകൾ രേഖപ്പെടുത്തിയിട്ടുള്ളത്. തന്റെ കുഞ്ഞിന്റെ പേരും നിള എന്നാണെന്ന് നടൻ നീരജ് മാധവും കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.



