ലോക സിനിമയിലെ ക്ലാസിക്കുകളെ തകർത്ത്‌ മമ്മൂക്കയുടെ പേരൻപ്‌; IMDB-യിൽ ലോക റെക്കോർഡ്‌ !!

ജനപ്രീതിയും ഹൗസ്ഫുൾ ഷോസുമായി മുന്നേറുകയാണ് പേരൻമ്പ്. ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന പ്രശംസകൾക്ക് പുറമെയാണ് ഇപ്പോൾ IMDB എന്ന ഇന്റർനാഷണൽ മൂവി ഡാറ്റാബേസിൽ ചിത്രത്തിന് ലഭിച്ചിരിക്കുന്ന റേറ്റിംഗ്. 10ൽ 9.8 ആണ് നിലവിലെ റേറ്റിംഗ്. ലോക ക്ലാസിക്കുകളെ മുന്നിൽ നിർത്തി നോക്കുമ്പോൾ പേരൻമ്പ് നിൽക്കുന്നത് ലോകോത്തര ചിത്രങ്ങളോട് കിട പിടിച്ചു കൊണ്ടാണ്. ലോക സിനിമയിലെ ക്ലാസിക്‌ ചിത്രങ്ങൾ എന്ന് വിശേഷിപ്പിക്കുന്ന ഷോഷാങ്ക്‌ റിഡംപ്ഷൻ (9.3/10), ദി ഗോഡ്‌ഫാദർ (9.2/10), ദി ഡാർക്‌ നൈറ്റ്‌ (9/10), ലോർഡ്‌ ഓഫ്‌ ദി റിംഗ്സ്‌ (8.9/10) എന്നീ സിനിമകളേക്കാളും ഉയരത്തിൽ ആണ് നിലവിൽ പേരൻപ്‌. സിനിമ കണ്ട ലോകമെങ്ങുമുള്ള ആളുകൾ നൽകുന്ന റേറ്റിംഗിന്റെ അടിസ്ഥാനത്തിലാണ് IMDB ലെ സ്ഥാനങ്ങളുടെ മാനദണ്ഡം. നിലവിൽ 6722 പേരാണ് പേരൻപിന് ഐ.എം.ഡി.ബി യിൽ റേറ്റിംഗ്‌ നൽകിയിട്ടുള്ളത്‌.

ഇന്ത്യൻ സിനിമ പ്രേമികൾക്കും ഒപ്പം നമ്മൾ മലയാളികൾക്കും തീർച്ചയായും അഭിമാനിക്കാവുന്ന മുഹൂർത്തം തന്നെയാണ് പേരൻപിന്റെ ഈ നേട്ടം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x