ഭിന്നശേഷിയുള്ള കുട്ടികൾക്കും അവരുടെ കുടുംബത്തിനും പേരൻപ് സ്പെഷ്യൽ ഷോ സംഘടിപ്പിക്കുന്നു. മമ്മൂട്ടി ടൈംസ് ആണ് ഇന്ന് ഉച്ചക്ക് 2:30ന് കോഴിക്കോട് കൈരളിയിൽ ഈ സ്പെഷ്യൽ ഷോ ഒരുക്കുന്നത്.

ചിത്രത്തിൽ മമ്മൂക്കയുടെ മകളുടെ വേഷം ചെയ്ത സാധന സ്പാസ്റ്റിക് പാരാലിസിസ് എന്ന രോഗമുള്ള കുട്ടിയായിട്ടാണ് അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഒരു ചിത്രം അങ്ങനെയുള്ള കുട്ടികളുടെ കുടുംബങ്ങൾ കാണേണ്ടത് തീർത്തും അനിവാര്യമായ ഒന്നാണ്.



