അമേരിക്കയിൽ റെക്കോർഡ്‌ സൃഷ്ടിച്ച്‌ തലൈവരുടെ പേട്ട!!

മികച്ച അഭിപ്രായവുമായി ഇന്ത്യ ഒട്ടുക്കും മുന്നേറികൊണ്ടിരിക്കുന്ന തലൈവർ സൂപ്പർസ്റ്റാർ രജിനികാന്തിന്റെ പേട്ടയാണ് എങ്ങും ചർച്ചാ വിഷയം. ഇന്ത്യയിൽ മാത്രമല്ല അമേരിക്കയിലും രജിനി തന്നെ താരം!

യു.എസ്‌ പ്രീമിയർ ഷോയിൽ നിന്ന് റെക്കോർഡ്‌ കളക്ഷനുമായാണ് രജിനിയുടെ പേട്ട മുന്നേറുന്നത്‌. ഏകദേശം 259 ലൊക്കേഷനുകളിൽ നിന്നായി 5,57,387 US ഡോളറാണ് (3.92 കോടി ഇന്ത്യൻ രൂപ) ചിത്രം നേടിയത്‌. ഇത്‌ അമേരിക്കൻ ബോക്സോഫീസ്‌ പ്രീമിയർ ഷോയിലെ ഒരു തമിഴ്‌ സിനിമയുടെ മൂന്നാമത്തെ വലിയ നേട്ടമാണ്. ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഉള്ളതും രജിനി സിനിമ തന്നെയാണ്. കബാലിയും 2.0 യും ആണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

കാർത്തിക്‌ സുബ്ബരാജ്‌ സംവിധാനം ചെയ്ത ചിത്രം ഒരു കമ്പ്ലീറ്റ്‌ രജിനി ഷോ തന്നെയാണ് പ്രേക്ഷകർക്ക് ഒരുക്കിയിരിക്കുന്നത്‌. രജിനികാന്തിന്റെ ഓരോ ആരാധകനും അവർ കാണാൻ ആഗ്രഹിച്ച രജിനിയെ തിരികെ കിട്ടിയ സിനിമ കൂടെയാണ് പേട്ടയെന്ന് പറയാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments