സൂപ്പർസ്റ്റാർ രജിനികാന്ത് നായകനായി കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രമാണ് ‘പേട്ട’. പ്രേക്ഷക ലക്ഷങ്ങൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ ‘മരണ മാസ്സ്’ എന്ന ഗാനം യൂട്യൂബിൽ 30 മില്യൺ കാഴ്ചക്കാരെയും സൃഷ്ടിച്ച് മുന്നേറുകയാണ്.
സൺ പിക്ചേഴ്സ് യൂട്യൂബ് ചാനലിൽ 27 മില്യണും സോണി മ്യൂസികിന്റെ വീഡിയോക്ക് 3 മില്യണും ആണ് നേടിയിരിക്കുന്നത്. അനിരുദ്ധ് സംഗീതം നൽകിയ ഗാനം SP ബാലസുബ്രമണ്യവും അനിരുദ്ധും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. വിവേക് ആണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്.
പൊങ്കൽ റിലീസ് ആയി ജനുവരി 10ന് ചിത്രം തിയേറ്ററുകളിലെത്തും. പൃഥ്വിരാജ് പ്രൊഡക്ഷൻസിബ്റ്റെ ബാനറിൽ പൃഥ്വിരാജും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനുമാണ് ചിത്രം കേരളത്തിൽ റിലീസിനെത്തിക്കുന്നത്.