തലയും തലൈവരും നേർക്കുനേർ..!!


താരങ്ങളുടെ ചിത്രങ്ങൾ ഏറ്റവുമധികം ആഘോഷത്തോടെ കൊണ്ടാടുന്ന ഒരു ജനതയാണ് തമിഴ്‌ മക്കൾ. സൂപ്പർതാര ചിത്രങ്ങൾ അവർക്ക്‌ ഉത്സവ പ്രതീതിയാണ്. അങ്ങനെയുള്ള 2 പ്രമുഖ താരങ്ങളുടെ ചിത്രങ്ങൾ ഒരേ ദിവസം റിലീസ്‌ ആയാലുള്ള അവസ്ഥ ആലോചിച്ചിട്ടുണ്ടോ ?!

കുറച്ച്‌ കാലങ്ങളായി തമിഴ്‌ സിനിമ ലോകത്ത്‌ ഇങ്ങനെയുള്ള ഏറ്റുമുട്ടലുകൾ കാണാറില്ല. ഇപ്പോൾ ഇതാ വർഷങ്ങൾക്ക്‌ ശേഷം 2 സൂപ്പർതാര ചിത്രങ്ങൾ ഒരേ ദിവസം റിലീസിന് തയ്യാറെടുക്കുന്നു. സാക്ഷാൽ സൂപ്പർസ്റ്റാർ രജിനികാന്തിന്റെ ‘പേട്ട’യും തമിഴകത്തിന്റെ സ്വന്തം തല അജിത്‌ നായകനാകുന്ന വിശ്വാസവുമാണ് ഒരേ ദിവസം പ്രദർശനത്തിനെത്തുന്നത്‌. പൊങ്കൽ റിലീസ്‌ ആയി ജനുവരി 10ന് ആണ് ഇരു ചിത്രങ്ങളും റിലീസിനെത്തുക. തലയും തലൈവരും നേർക്കുനേർ വരുമ്പോൾ വിജയം ആർക്കൊപ്പമാകുമെന്നുള്ള ആരാധക വാക്പ്പോരുകൾക്ക്‌ നിലവിൽ സോഷ്യൽ മീഡിയ വേദിയായിക്കഴിഞ്ഞു.

Viswasam Poster

2.0 എന്ന ബ്രഹ്മാണ്ഡ സിനിമയുടെ മഹാ വിജയത്തിന് ശേഷം സൂപ്പർസ്റ്റാർ വരുമ്പോൾ പ്രതീക്ഷകൾ ഏറെയാണ് ‘പേട്ട’യിൽ. ഇതിനോടകം ചെയ്ത സിനിമകളുടെ പേരിൽ ഏറെ പ്രശസ്തനായ യുവ സംവിധായകൻ കാർത്തിക്‌ സുബ്ബരാജ്‌ ആണ് ചിത്രം ഒരുക്കുന്നത്‌. രജനിയെ കൂടാതെ വിജയ്‌ സേതുപതി, തൃഷ, സിമ്രാൻ, നവാസുദ്ദീൻ സിദ്ധിഖി തുടങ്ങി വൻ താരനിര തന്നെയുണ്ട്‌ ചിത്രത്തിൽ.

Petta Poster

വീരം, വിവേകം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ശിവയാണ് അജിത്തിനെ നായകനാക്കി വിശ്വാസം ഒരുക്കുന്നത്‌. ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്‌. ഒരു മാസ്സ്‌ എന്റർടൈനർ എന്ന രീതിയിൽ ഒരുക്കുന്ന ചിത്രത്തിലെ തലയുടെ 2 വ്യത്യസ്ത ലുക്ക്‌ ഇതിനോടകം ആരാധകർക്കിടയിൽ ചർച്ചാ വിഷയമായിട്ടുണ്ട്‌.

Viswasam Poster

തലയും തലൈവരും എറ്റുമുട്ടുമ്പോൾ ഈ പൊങ്കൽ ആർക്കൊപ്പമാണെന്ന് നമുക്ക്‌ കാത്തിരുന്ന് കാണാം.

Petta Poster
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments