ദുൽഖറിന്റെ അടുത്ത ചിത്രത്തിൽ നായികമാരായി രഷ്മികയും പൂജയും

ഹനു രാഘവപുടി സംവിധാനം ചെയ്ത്‌ ദുൽഖർ പ്രധാന വേഷത്തിലെത്തുന്ന പുതിയ തെലുഗു ചിത്രത്തിൽ നായികമാരായി തെന്നിന്ത്യൻ താര സുന്ദരികളായ രഷ്മിക മന്ദന്നയും പൂജ ഹെഗ്‌ഡെയും എത്തുന്നു. ഈ വർഷം ദുൽഖറിന്റെ പിറന്നാൾ ദിനത്തിലാണ് ഈ സിനിമയുടെ പ്രഖ്യാപനം നടന്നത്‌. ‘മഹാനടി’ എന്ന സിനിമക്ക്‌ ശേഷം വൈജയന്തി മൂവീസും ഒപ്പം സ്വപ്ന സിനിമാസും ചേർന്ന് നിർമ്മിക്കുന്ന സിനിമ കൂടിയാണിത്‌. വിശാൽ ചന്ദ്രശേഖർ ആണ് ചിത്രത്തിന്റെ സംഗീതം.