ധനുഷിന്റെ നായികയായി പൂജ ഹെഗ്ഡെ എത്തുന്നുവെന്ന് റിപ്പോർട്ടുകൾ

ജഗമേ തന്തിരത്തിന്റെ റിലീസിന് ശേഷം കന്നട സംവിധായകന്‍ ശേഖര്‍ കമ്മൂലയ്‌ക്കൊപ്പമുള്ള തന്റെ പുതിയ ചിത്രത്തെക്കുറിച്ച്‌ ധനുഷ് അറിയിച്ചിരുന്നു. സിനിമയിൽ തെന്നിന്ത്യന്‍ നായിക പൂജ ഹെഗ്‌ഡെ നായികയായി എത്തുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ധനുഷ് നായകനാകുന്ന ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലാണ് ഷൂട്ട് ചെയ്യുന്നത്. ചിത്രത്തില്‍ പൂജ എത്തുന്നു എന്ന റിപ്പോർട്ട് പുറത്ത് വിട്ടത് ദേശീയ മാധ്യമങ്ങളാണ്. എന്നാല്‍ ഇക്കാര്യത്തിൽ ഔദ്യോഗികമായി അറിയിപ്പ് വന്നിട്ടില്ല. ശ്രീ വെങ്കിടേശ്വര സിനിാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അതേസമയം ദളപതി വിജയ് നായകനാകുന്ന ‘ബീസ്റ്റാ’ണ് പൂജയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. നെല്‍സണ്‍ ദിലീപ്കുമാറാണ് സംവിധാനം ചെയ്യുന്നത്. സണ്‍ പിക്‌ചേഴ്‌സാണ് ഈ ചിത്രം നിർമിക്കുന്നത്.