മഹാനടിക്ക് ശേഷം ദുൽഖർ വീണ്ടും ടോളിവുഡിലേക്ക്. ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ആണ് ദുൽഖറർ വീണ്ടും അഭിനയിക്കുന്നത്. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഈ ചിത്രത്തിൽ ദുൽഖറിന്റെ നായികയായി തെന്നിന്ത്യൻ സെൻസേഷൻ പൂജ ഹെഗ്ഡെ എത്തും. റൊമാന്റിക് പീരിയഡ് ഡ്രാമ ആയിരിക്കും ചിത്രമെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. അല്ലു അർജുൻ, മഹേഷ് ബാബു തുടങ്ങി നിരവധി തെനിന്ത്യൻ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള പൂജ തെലുഗിലെ ഭാഗ്യ നായിക കൂടിയാണ്. സ്വപ്ന സിനിമ എന്ന നിർമ്മാണ കമ്പനിയാണ് ചിത്രം നിർമ്മിക്കുക.
Subscribe
Login
0 Comments
Oldest



