ഓണമെന്നാൽ അവധി ദിനം മാത്രമെന്ന് കരുതിയിരുന്നു, ആഘോഷമായത് മലയാളത്തിൽ അഭിനയിച്ചതോടെ ഓർമ്മകൾ പങ്കുവച്ച് പൂർണിമ ഭാഗ്യരാജ്

പ്രതിസന്ധികൾക്കിടയിലും ഓണത്തെ വരവേൽക്കുവാനൊരുങ്ങുകയാണ് മലയാളികൾ. ഓണക്കാലത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് ചലച്ചിത്ര താരങ്ങളും സജീവമാകുകയാണ്. ഇപ്പോഴിതാ തന്റെ ഓണക്കാലം പങ്കുവച്ചിരിക്കുകയാണ് പഴയകാല നായികമാരിൽ ഒരാളായ പൂർണിമ ഭാഗ്യരാജ്. കേരളത്തില്‍ എത്തും മുന്‍പ് മലയാള സിനിമയില്‍ സജീവമാകുന്നതിനു മുന്‍പ് ഓണം തനിക്കൊരു അവധി ദിനം മാത്രമാണെന്ന അറിവായിരുന്നു ഉണ്ടായിരുന്നതെന്ന് പൂർണിമ പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് പൂര്‍ണിമ ഭാഗ്യരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘അഭിനയിക്കാന്‍ കേരളത്തില്‍ വന്ന ശേഷമാണ് ഞാന്‍ ഓണത്തെക്കുറിച്ച്‌ വിശദമായി അറിഞ്ഞതും ആഘോഷിച്ചതുമൊക്കെ, കേരളത്തില്‍ ഓണം എന്നൊരു അവധി ദിവസം ഉണ്ട് എന്നായിരുന്നു അതുവരെയുള്ള അറിവ്. എന്റെ അമ്മൂമ്മ ജനിച്ചത് ചെങ്ങന്നൂര്‍ ആണെങ്കിലും ചെറുപ്പത്തില്‍ തന്നെ കുടുംബത്തോടെ തിരുനല്‍വേലിയിലേക്കും പിന്നീട് അവിടെ നിന്ന് ബോംബൈയിലേക്കും പോകുകയായിരുന്നു. അതോടെ നാട്ടിലെ ആഘോഷങ്ങളൊക്കെ മറന്നു. പിന്നീട് മലയാള സിനിമയിലെത്തിയതോടെയാണ് ഓണാഘോഷങ്ങൾ തുടങ്ങിയത്. താരം പറയുന്നു. ചെന്നൈയിലെ ഹോട്ടലുകളിൽ കിട്ടുന്ന ഓണസദ്യ കുടുംബത്തോടെ പോയി കഴിക്കാറുണ്ട്. ഇഷ്ടവിഭവം പായസമാണ്.

ഫാസിൽ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയാണ് പൂർണിമ മലയാളചലച്ചിത്രലോകത്തേക്ക് എത്തുന്നത്. തുടര്‍ന്ന് നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വെളിച്ചം വിതറുന്ന പെണ്‍കുട്ടി, ഊതിക്കാച്ചിയ പൊന്ന്, ഓളങ്ങള്‍, ആ രാത്രി, ഞാന്‍ ഏകനാണ്, ഊമക്കുയില്‍, മറക്കില്ലൊരിക്കലും, പിന്‍ നിലാവ്, മഴനിലാവ്, കിന്നാരം, ഇത്തിരിനേരം ഒത്തിരികാര്യം, വെറുതെ ഒരു പിണക്കം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പൂർണിമ മലയാളികളുടെ ഇഷ്ടനായികയായി മാറുകയായിരുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...