സോഷ്യൽ മീഡിയയിൽ വൈറലായി പൂർണിമ ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ; പകർത്തിയത് മകൾ പ്രാർത്ഥന

സോഷ്യൽ മീഡിയയിൽ സജീവമാണ് ഇന്ദ്രജിത്തും കുടുംബവും. ഭാര്യ പൂർണിമയും മക്കളായ പ്രാർത്ഥനയും നക്ഷത്രയും എല്ലാം ഇൻസ്റ്റഗ്രാമിൽ സജീവമാണ്. ഇവർ പോസ്റ്റ്‌ ചെയ്യുന്ന ഓരോ ചിത്രങ്ങളും ആരാധകർക്കിടയിൽ വൈറൽ ആകാറുണ്ട്. അക്കൂട്ടത്തിൽ ഇപ്പോൾ പൂർനിമയുടെ ചിത്രങ്ങളാണ് വൈറൽ ആയിരിക്കുന്നത്. വെള്ള സാരിയിൽ തിളങ്ങി നിൽക്കുന്ന പൂർണിമയൂടെ ഈ ചിത്രങ്ങൾ പകർത്തിയത് മകളായ പ്രാർത്ഥനയാണ് എന്നുള്ളതാണ് മറ്റൊരു രസകരമായ കാര്യം.