മാസ് ലുക്കിൽ പ്രാർത്ഥന; കുട്ടിക്കുറുമ്പുകളുടെ ഫാമിലി ഫോട്ടോ ഷൂട്ട് പങ്കുവച്ച് പൂർണിമാ ഇന്ദ്രജിത്ത്

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് പൂർണിമാ ഇന്ദ്രജിത്തിന്റേത്. കുടുംബവിശേഷങ്ങളും. കുട്ടികളുടെ ചിത്രങ്ങളുമെല്ലാം പൂർണിമ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. താരദമ്പതികളുടെ മക്കളായ പ്രാർത്ഥനയും നക്ഷത്രയും സോഷ്യൽ മീഡിയയിലെ താരങ്ങളാണ്.

ഇപ്പോഴിതാ പ്രാർഥനയും നക്ഷത്രയും ചേർന്നു നടത്തിയ ഫാമിലിഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് പൂർണിമ പങ്കുവച്ചിരിക്കുന്നത്. പൂർണിമയുടെ സഹോദരിയുടെ മകൻ വേദുവും ചിത്രത്തിലുണ്ട്. മുണ്ടും ഷര്‍ട്ടുമിട്ട് സണ്‍ഗ്ലാസും വച്ച്‌ മാസ് ലുക്കിലാണ് പാത്തു എന്ന് വിളിക്കുന്ന പ്രാര്‍ഥന. ദാവണിയാണ് നച്ചു എന്ന് വിളിക്കുന്ന ഇളയമകള്‍ നക്ഷത്രയുടെ വേഷം. മുടിയൊക്കെ പിന്നിക്കെട്ടി വലിയ കമ്മലുകളിട്ട്, നല്ല നാടന്‍ പെണ്‍കുട്ടി ലുക്കിലാണ് നക്ഷത്ര. കൂടെ ഇരുവരുടേയും മകനായി വേദുവും. ഏതായാലും കുട്ടിക്കുടുംബത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.