പ്രേക്ഷകർ ഏറ്റെടുത്ത പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ

മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ സൂപ്പർ ഹിറ്റായി ഓടുകയാണ്. ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവരാണ് ഈ ചിത്രത്തിൽ കാട്ടാളൻ പൊറിഞ്ചു, ആലപ്പാട്ട്‌ മറിയം, പുത്തൻ പള്ളി ജോസ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ കഥാപാത്രങ്ങൾ സങ്കല്പികമല്ല എന്നും യഥാർത്ഥത്തിൽ തൃശൂരിൽ ജീവിച്ചിരുന്നവരാണ് എന്നുമുള്ള വിവരങ്ങൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. യഥാർത്ഥ കാട്ടാളൻ പൊറിഞ്ചുവിനെ കുറിച്ചുള്ള ഒരു ഫീച്ചർ മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിൽ ഇപ്പോൾ പ്രത്യക്ഷപെട്ടു കഴിഞ്ഞു. വിനീഷ് വിശ്വം എന്ന രചയിതാവ് തയ്യാറാക്കിയ ഈ ഫീച്ചറിൽ കാട്ടാളൻ പൊറിഞ്ചുവിന്റെ മകളുടെ അടക്കമുള്ള ചിത്രങ്ങളും കാട്ടാളൻ പൊറിഞ്ചുവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഉണ്ട്.

കുഞ്ഞല എന്നാണ് പൊറിഞ്ചുവിന്റെ മകളുടെ പേര്. പൊറിഞ്ചുവിന്റെ ചിത്രവുമായി മകൾ കുഞ്ഞലയുടെ ഫോട്ടോയും ഫീച്ചറിന്റെ ഭാഗമാണ്. ടാക്സി ഡ്രൈവർ ആയിരുന്ന ജോസിനെ കുറിച്ചും ഫീച്ചറിൽ പരാമർശം ഉണ്ട്. ജോസ് കൊല്ലപ്പെട്ടത് എങ്ങനെ എന്നും ഇതിൽ വിവരിക്കുന്നു. പുറമെ കാട്ടാളനും എന്നാൽ ഉള്ളിൽ ഒരുപാട് സ്നേഹവുമുള്ള ആളായിരുന്നു തന്റെ അപ്പൻ എന്ന് കുഞ്ഞല പറയുന്നു. ആലപ്പാട്ട്‌ മറിയത്തെ കുറിച്ചും ഫീച്ചറിൽ പറയുന്നുണ്ട്. അരണാട്ടുക്കരക്കാരൻ ആയ ജോർജ് എന്ന ആളാണ് താൻ കണ്ട അതിസുന്ദരിയായ മറിയത്തെ കുറിച്ച് ഈ ഫീച്ചറിൽ വിശദീകരിക്കുന്നത്. ശെരിക്കുള്ള മറിയം വിവാഹിതയും അമ്മയും നല്ലൊരു കച്ചവടക്കാരിയും ആയിരുന്നു എന്ന് ജോർജ് പറയുന്നു. വെളുത്തു തുടുന്ന വമ്പൻ ശരീരമുള്ള ആളായിരുന്നു ജോസ് എന്നും ഫീച്ചറിൽ വിശദീകരിക്കുന്നുണ്ട്. ഈ മൂന്നു പേരെയും പറ്റിയുള്ള വളരെ വിശദമായുള്ള ഫീച്ചർ ആണ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments