തെലങ്കാനയിൽ ദുരിതാശ്വാസത്തിന് സഹായമെത്തിച്ച് സിനിമാതാരങ്ങൾ; 1 കോടി സംഭാവന നൽകി പ്രഭാസ്, മഹേഷ്‌ ബാബു തുടങ്ങിയവർ

പ്രളയത്തിൽ മുങ്ങിയ സ്ഥിതിയിലാണ് തെലങ്കാന. ഹൈദരാബാദ് അടക്കമുള്ള നഗരങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ നിരവധി പേര്‍ മരിക്കുകയും പലര്‍ക്കും വീടുകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. 37,000 കുടുംബങ്ങളെയാണ് പ്രളയം ദുരിതത്തിലാക്കിയത്. ദുരന്ത നിവാരണ സേനയും പൊലീസും ഉള്‍പ്പടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുണ്ട്.

ദുരിത്വാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായമെത്തിച്ച് ചലച്ചിത്ര താരങ്ങളും മുന്നിട്ടിറങ്ങിക്കഴിഞ്ഞു. ജനങ്ങള്‍ക്കായി ഒന്നര കോടി രൂപയാണ് നടൻ പ്രഭാസ് സംഭാവന ചെയ്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് താരം ഒരു കോടി നല്‍കിയത്.

നേരത്തെ മഹേഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍ ചിരഞ്ജീവി എന്നിവരും വന്‍ തുക സംഭാവന നല്‍കിയിരുന്നു. മഹേഷ് ബാബുവും ചിരഞ്ജീവിയും ഒരു കോടി രൂപ വീതവും ജൂനിയര്‍ എന്‍ടിആറും നാഗാര്‍ജുനയും 50 ലക്ഷം വീതവും സഹായനിധിയിലേക്ക് കൈമാറി.

നിര്‍മാതാവ് ബിഎ രാജു ആണ് പ്രഭാസ് പ്രളയ ദുരിതബാധിതര്‍ക്കായി ഒരു കോടി രൂപ സംഭാവന നല്‍കിയതായി അറിയിച്ചത്.