‘രാമായണം’ ആസ്പദമാക്കി ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ രാവണൻ ആകാൻ പ്രഭാസ്‌?

ദംഗൾ ഒരുക്കിയ നിതേഷ്‌ തിവാരിയുടെ ‘രാമായണ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ രാവണൻ ആകാൻ പ്രഭാസ്‌ എത്തുമെന്ന് അഭ്യൂഹങ്ങൾ. രാമായണം ആസ്പദമാക്കി ഒരുക്കുന്ന ഈ ഇതിഹാസ ചിത്രത്തിൽ‌ ശ്രീരാമൻ ആയിട്ട്‌ ഹൃത്വിക്‌ റോഷൻ എത്തുമെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു‌. നിതേഷ്‌ തിവാരിയോടൊപ്പം രവി ഉദ്യവരും ചേർന്ന് സംവിധാനം ചെയ്യുന്ന ഈ ചിത്രം 3 ഭാഗങ്ങളുള്ള സിനിമയായാണ് അണിയറക്കാർ ഒരുക്കുന്നത്‌. ബാഹുബലി സീരീസ്‌, സാഹോ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക്‌ ശേഷം പ്രഭാസ്‌ പുതിയ ചിത്രങ്ങൾ ഒന്നും കമ്മിറ്റ്‌ ചെയ്തിട്ടില്ല എന്നതും ഈ വാർത്തക്ക്‌ പ്രാധാന്യം നൽകുന്നുണ്ട്‌.

മുഴുവനായും 3D യിൽ ചിത്രീകരിക്കുന്ന ചിത്രത്തിൽ സീതയുടെ വേഷത്തിൽ ദീപിക പദുക്കോൺ എത്തും‌. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് കരുതുന്നു. ഹിന്ദിക്ക്‌ പുറമെ തമിഴ്‌, തെലുങ്ക്‌ തുടങ്ങിയ ഭാഷകളിൽ കൂടി ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത്‌ മധു മന്ദേന, നമിത്‌ മൽഹോത്ര, അല്ലു അരവിന്ദ്‌ എന്നിവർ ചേർന്നാണ്. ഏതാണ്ട്‌ 600 കോടി രൂപയാണ് ചിത്രത്തിന് കണക്കാക്കുന്ന ബഡ്‌ജറ്റ്‌. ഏതായാലും സംവിധായകന്റെ ഭാഗത്ത്‌ നിന്ന് താരങ്ങളെ പറ്റി വരുന്ന വാർത്തകൾ എല്ലാം അഭ്യൂഹങ്ങൾ ആണെന്നാണ് അദ്ദേഹം പറയുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments