വൈറലായി രാധേശ്യാമിന്റെ മോഷൻ വീഡിയോ; നാലു ദിവസം കൊണ്ട് 25 മില്യൺ വ്യൂവേഴ്സ്

തെലുങ്ക് സൂപ്പർ സ്റ്റാർ പ്രഭാസ് നായകനാകുന്ന പുതിയ ചിത്രമാണ് രാധേശ്യാം. വിക്രമാദിത്യാ എന്ന മാസ് കതാപാത്രമായി പ്രഭാസെത്തുന്ന ചിത്രം ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ മോഷൻ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

വീഡിയോ ഇതിനോടകം 25 മില്യൺ പേർ കണ്ടു കഴിഞ്ഞു. പ്രേരണ എന്നപേരിൽ നായികാ കഥാപാത്രമായെത്തുന്നത് പൂജാ ഹെഗ്ഡേയാണ്.
കഴിഞ്ഞദിവസം പ്രഭാസിന്റെ ജന്മദിനാഘോഷത്തോ
ടനുബന്ധിച്ചാണ് രാധേശ്യാമിന്റെ മോഷൻ വീഡിയോ പുറത്തുവിട്ടത്. ചീറിപ്പായുന്ന തീവണ്ടിയിൽ പ്രണയാതുരരായി നിൽക്കുന്ന നായികാനായകൻമാരാണ് വീഡിയോയിൽ കാണുന്നത്. യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വംശി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലായി നിർമ്മിക്കുന്ന ചിത്രം 2021 ൽ പ്രദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.