നാളെ വാലന്റൈന്‍സ് ദിനത്തിൽ പ്രഭാസ് നായകൻ ആകുന്ന പ്രണയ ചിത്രം രാധേശ്യാമിന്റെ ടീസര്‍ പുറത്തിറക്കും. ചിത്രത്തിലെ തന്റെ പോസ്റ്റര്‍ പങ്കുവെച്ചാണ് താരം ടീസര്‍ പതിനാലാം തിയ്യതി പുറത്തിറങ്ങുമെന്ന വിവരം പ്രഖ്യാപിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് റൊമാന്റിക്ക് ഹീറോ പരിവേഷത്തില്‍ പ്രഭാസ് എത്തുന്നത്. പൂജ ഹെഗ്‌ഡെയുടെ ആയിരിക്കും ചിത്രത്തിലെ നായിക.

റോമിന്റെ മനോഹരമായ പാതയോരങ്ങളിലൂടെ നടക്കുന്ന പ്രഭാസിന്റെ റൊമാന്റിക്ക് വേഷത്തിലുള്ള പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രണയദിനത്തില്‍ സിനിമാ പ്രേമികളെ കയ്യിലെടുക്കാനാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.
‘വരുന്ന വാലന്റൈന്‍സ് ദിനത്തില്‍ രാധേശ്യാമിന്റെ കാഴ്ചകളിലേക്ക് നിങ്ങളെ കൊണ്ട്‌പോകും’ എന്ന അടിക്കുറിപ്പിനോടൊപ്പമാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പ്രഭാസ് പങ്ക് വെച്ചത്. രാവിലെ തന്നെ സാമൂഹിക മാധ്യമങ്ങളിൽ ടീസർ റിലീസ് ചെയ്യും എന്നാണ് വിവരം.
ബാഹുബലി മുതൽ ആക്ഷൻ പരിവേഷത്തിൽ എത്തിയിരുന്ന പ്രഭാസ് ഇതിൽ മുഴുനീള റൊമാന്റിക് കഥാപാത്രം ആയിരിക്കും എന്നാണ് പ്രതീക്ഷ. വിവിധ ഭാഷകളിൽ എത്തുന്ന ചിത്രം രാധാ കൃഷ്ണ കുമാർ സംവിധാനം ചെയ്യുന്നു. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ് സിനിമ നിർമ്മിക്കുന്നത്.



