തന്റെ പ്രണയകാവ്യം എത്തുന്നുവെന്ന് പ്രഭാസ്; രാധേ ശ്യാം റിലീസിംഗ് തീയതി പ്രഖ്യാപിച്ചു

തെന്നിന്ത്യൻ സൂപ്പർ നായകൻ പ്രഭാസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രാധേ ശ്യാം. ചിത്രത്തിന്റെ റിലീസിംഗ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജനുവരി 14 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.

Radhe Shyam Poster

ഈ വര്‍ഷം ജൂലൈ 30 ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു ശ്രമം. എന്നാല്‍ കോവിഡ് മൂലം ഷൂട്ടിങ് നീണ്ടതോടെയാണ് റിലീസ് തീയതി നീട്ടിയത്. പൂജ ഹെഡ്ഗെയാണ് നായിക. ഒരു ഇടവേളയ്ക്ക് ശേഷം പ്രഭാസ് റൊമാന്റിക് വേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും രാധേ ശ്യാമിനുണ്ട്. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്.

പ്രഭാസ് തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ച്കൊണ്ട് റിലീസ് പ്രഖ്യാപിച്ചത്. എന്റെ പ്രണയകാവ്യം നിങ്ങളിലേക്ക് എത്തുന്നത് കാത്തിരിക്കാനാവില്ലെന്നാണ് താരം കുറിച്ചത്.

buy office 365 pro