2 ദിവസംകൊണ്ട്‌ 205 കോടി കളക്ഷൻ; റെക്കോർഡുകൾ തകർത്ത്‌ സാഹോ

സുജീത്‌ സംവിധാനം ചെയ്ത്‌ പ്രഭാസ്‌ നായകനായി കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ സാഹോ ബോക്സ്‌ ഓഫീസിൽ റെക്കോർഡുകൾ തകർത്ത്‌ മുന്നേറുകയാണ്. ആദ്യ ദിനം ആഗോള തലത്തിൽ നിന്നും 100 കോടിയിലധികം രൂപ സ്വന്തമാക്കിയ ചിത്രം രണ്ടാം ദിനവും അതാവർത്തിച്ചിരിക്കുകയാണ്. ഏതാണ്ട്‌ 205 കോടി രൂപയാണ് 2 ദിവസം കൊണ്ട്‌ സാഹോ ആഗോള തലത്തിൽ നിന്നും നേടിയെടുത്തത്‌. ബാഹുബലിക്ക്‌ ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ സിനിമ ആദ്യ ദിനം തന്നെ 100 കോടി രൂപക്ക്‌ മുകളിൽ കളക്ഷൻ സ്വന്തമാക്കുന്നത്‌. രണ്ടിലെയും നായകൻ പ്രഭാസ്‌ എന്നത്‌ തന്നെയാണ് മറ്റൊരു വസ്തുത.

ആദ്യ ദിനം ഏതാണ്ട്‌ 24 കോടി രൂപയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് മാത്രം ലഭിച്ചിരിക്കുന്നത്‌. നോർത്ത്‌ ഇന്ത്യയിൽ ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത തന്നെയാണ് ഇത്‌ സൂചിപ്പിക്കുന്നത്‌. രണ്ടാം ദിനം 25 കോടിയും നേടി 2 ദിനം കൊണ്ട്‌ 50 കോടിക്കടുത്ത്‌ ഹിന്ദി പതിപ്പിന് മാത്രം ലഭിച്ചു സാഹോ മുന്നേറ്റം തുടരുകയാണ്.

ആന്ദ്ര പ്രദേശിലെ പ്രധാന കേന്ദ്രങ്ങളായ നെല്ലൂർ, നിസാം തുടങ്ങിയ സ്ഥലങ്ങളിൽ ബാഹുബലി 2 നേക്കാൾ മുകളിൽ ആണ് സാഹോയുടെ ഗ്രോസ്‌ കളക്ഷൻ. ഇത്‌ സർവകാല റെക്കോർഡ്‌ കൂടിയാണ്.

മൂന്നം ദിനമായ ഇന്ന് പ്രത്യേകിച്ച്‌ ഞായറാഴ്ച കൂടി ആയതിനാൽ ആദ്യ 2 ദിനത്തിനേക്കാൾ കളക്ഷൻ വരുമെന്നാണ് പല ട്രേഡ്‌ അനലിസ്റ്റുകളും വിലയിരുത്തുന്നത്‌. വരും ദിനങ്ങളിൽ ചിത്രം കൂടുതൽ മുന്നേറുമെന്ന് തന്നെയാണ് കരുതുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments