പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം സാഹോയുടെ റിലീസ്‌ തിയ്യതി മാറ്റി: ചിത്രം ആഗസ്റ്റ്‌ 30ന്

ബാഹുബലിക്ക്‌ ശേഷം പ്രഭാസ്‌ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം സാഹോയുടെ റിലീസ്‌ തിയ്യതി മാറ്റി. ആഗസ്റ്റ്‌ 15ന് റിലീസ്‌ തീരുമാനിച്ചിരുന്ന ചിത്രം ആഗസ്റ്റ്‌ 30ന് ആയിരിക്കും പുറത്തിറങ്ങുക. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്‌.

സുജീത്‌ ഒരുക്കുന്ന ഈ ആക്ഷൻ വിസ്മയത്തിൽ ശ്രദ്ധ കപൂർ ആണ് നായികയായി എത്തുന്നത്‌. ഏകദേശം 120ൽ പരം കാറുകൾ ഈ സിനിമയുടെ ആക്ഷൻ സീനുകൾക്കായി ഉപയോഗിച്ചിട്ടുണ്ട്‌. അതിൽ തന്നെ അബുദാബിയിൽ വെച്ച്‌ ഷൂട്ട്‌ ചെയ്ത ഒരു ചേസിംഗ്‌ സീനിന് മാത്രമായി 56 കാറുകളും പ്രത്യേകം നിർമ്മിച്ച ഒരു ട്രക്കുമാണ് ഉപയോഗിച്ചിട്ടുള്ളത്‌!

ഇത്രയും ഗംഭീര നിർമ്മാണത്തിൽ ഒരുങ്ങുന്ന സിനിമക്കായി ഇന്ത്യൻ സിനിമലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്. തമിഴ്‌, തെലുഗു, മലയാളം, ഹിന്ദി എന്നീ 4 ഭാഷകളിലായി ഒരേ സമയം ചിത്രം പ്രദർശനത്തിനെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments