‘മെനി ഫെസ്റ്റിവല്‍സ് വണ്‍ ലൗവ് ‘ വിഷു ആശംസകളുമായി പ്രഭാസ്

വിഷു ദിനാശംസകൾ അറിയിച്ച് തെലുങ്ക് താരം പ്രഭാസും ‘രാധേ ശ്യാം’ ടീമും. ‘മെനി ഫെസ്റ്റിവല്‍സ് വണ്‍ ലൗവ് ‘ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. തെലുങ്കിൽ ഉഗഡി, കേരളത്തിൽ വിഷു, തമിഴ് പുത്താണ്ട് (പുതുവർഷം), ഗുഡി പദ്വ,ബൈസാഖി, ബൊഹാഗ് ബിഹു എന്നിങ്ങനെ ആഘോഷങ്ങളുടെ വൈവിധ്യം കൂടിയാണ് പോസ്റ്ററിൽ കൂടി പറയാൻ ശ്രമിക്കുന്നത്. വിവിധ ഭാഷകളിൽ ഉള്ള രാധേശ്യാമിന്റ പോസ്റ്ററുകളും പങ്കുവച്ചു കൊണ്ടാണ് താരം വിഷു ആശംസ നേര്‍ന്നത്. ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന പ്രണയ ചിത്രമായ രാധേശ്യാം.

പൂജ ഹെഡ്‌ഗെയാണ് ‘രാധേ ശ്യാം’ ൽ പ്രഭാസിന്റെ നായികയായി എത്തുക. യു.വി ക്രിയേഷന്റെ ബാനറില്‍ വംസി, പ്രമോദ് എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാധാ കൃഷ്ണകുമാറാണ്.

പുഞ്ചിരിയോടെ നിൽക്കുന്ന പ്രഭാസിന്റെ ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്. ഇത് പ്രണയ രംഗം ആകാൻ സാധ്യതയുണ്ട്. കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം താരം റൊമാന്റിക് വേഷത്തില്‍ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ‘രാധേ ശ്യാം’ നുണ്ട്.