മഞ്ജു വാര്യരുടെ പേരിൽ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ ഉണ്ണി മുകുന്ദൻ

കഴിഞ്ഞ ദിവസങ്ങളിലായി മേപ്പടിയാൻ എന്ന സിനിമയുടെ ട്രയ്ലർ ഷെയർ ചെയ്ത് ശേഷം അത് ഡിലീറ്റ് ചെയ്തുവെന്ന പേരിൽ നടി മഞ്ജു വാര്യർക്കെതിരെ ചില പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്ന് വന്നിരുന്നു.

ചിത്രം സംഘ പരിവാർ ആശയം കാണിക്കുന്നത് കൊണ്ടാണ് മഞ്ജു വാര്യർ പോസ്റ്റ് ഡിലീറ്റ് ആക്കിയത് എന്ന ആക്ഷേപം ഉയർന്ന് വന്നപ്പോൾ വിശദീകരണം ആയി എത്തിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ.

ഷെയർ പോസ്റ്റുകൾ ഒരാഴ്ചയ്ക്കകം ഫെയ്‌സ്ബുക്ക് തന്നെ റിമൂവ് ചെയ്യുമെന്ന് മുന്നേ തന്നെ അറിയിച്ചിരുന്നുവെന്നും അതിനാൽ തന്നെ എസ് പോസ്റ്റ് നീക്കം ചെയ്തതിൽ മറ്റൊരു വിഷയവും താൻ കാണുന്നില്ല എന്നും മേപ്പടിയാൻ സിനിമയുടെ നടനും നിർമാതാവും ആയ ഉണ്ണി മുകുന്ദൻ തന്നെ ഫെയ്സ്ബുക്കിലൂടെ ഇപ്പോൾ വ്യക്തമാക്കി. ഇതിന്റെ പേരിൽ ഉള്ള സകല പ്രശ്നവും വ്യാജ പ്രചാരണങ്ങളും ഇതോടെ തീരണം എന്നും ഉണ്ണി പോസ്റ്റിൽ കൂട്ടി ചേർത്തു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...