ചലച്ചിത്ര താരങ്ങളെക്കുറിച്ച് വ്യാജപ്രചരണങ്ങൾ ഉണ്ടാകുന്നത് സാധാരണയാണ്. താരങ്ങളുടെ മരണവും വിവാഹവുമെല്ലാം പലരും സ്വന്തം ഇഷ്ടത്തിന് തീരുമാനിച്ച് വാർത്തയാക്കും. കൊവിഡ് കാലത്ത് പല താരങ്ങൾക്കും കൊവിഡ് എന്നാണ് വാർത്തകൾ വരുന്നത്. ഇതിൽ പലതും വ്യാജവാർത്തളാണെന്ന് പിന്നീട് തിരിച്ചറിയുകയും ചെയ്യും. ഇപ്പോഴിതാ തമിഴകത്തിന്റെ സ്വന്തം പ്രഭുവിനെക്കുറിച്ചായിരുന്നു പുതിയ വാർത്തകൾ. ശിവാജി ഗണേശന്റെ തൊണ്ണൂറ്റിരണ്ടാമത് ജന്മവാര്ഷിക ചടങ്ങില്‍ പ്രഭുവിന്റെ അസാന്നിദ്ധ്യം കാരണം താരത്തിന്റെ ആരോഗ്യനില മോശമാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു . നിരവധി പ്രമുഖർ എത്തിയിട്ടും പ്രഭു വരാതിരുന്നത് കൊവിഡ് മൂലമാണെന്നായിരുന്നു പ്രചാരണം.

എന്നാൽ വാർത്തകളെ തള്ളി പ്രഭുതന്നെ രംഗത്തുവന്നിരിക്കുകയാണ്. താൻ കൊവിഡ് ബാധിതനല്ല. കണങ്കാലിന് പരുക്കേറ്റതിനാൽ ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുകയാണെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും പ്രഭു വ്യക്തമാക്കി.



