ക്യാപ്റ്റൻ, വെള്ളം എന്നിവയ്ക്ക് ശേഷം വീണ്ടും പ്രജേഷ് സെന്‍ ജയസൂര്യ കൂട്ടുകെട്ട്; ചിത്രത്തിൽ മഞ്ജുവാര്യർ നായികയാകും

ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മറ്റൊരു ചിത്രവുമായി പ്രജേഷ് സെന്‍ ജയസൂര്യ കൂട്ടുകെട്ട് വീണ്ടും എത്തുന്നു. മഞ്ജു വാര്യരാണ് ഈ സിനിമയിലെ നായിക. ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒരുമിച്ച്‌ അഭിനയിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

‘മേരി ആവാസ് സുനോ’ എന്നാണ് ചിത്രത്തിന്റെ പേര്. യൂണിവേഴ്‌സല്‍ സിനിമാസിന് വേണ്ടി ബി. രാകേഷാണ് സിനിമ നിർമ്മിക്കുന്നത്. രജപുത്ര റിലീസാണ് ചിത്രത്തിന്റെ വിതരണം. ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ‘വെള്ളം’ തിയേറ്ററുകളില്‍ മികച്ച അഭിപ്രായമാണ് നേടിയത്. ഇപ്പോഴും തിയറ്ററുകളിൽ നല്ല രീതിയിൽ സിനിമ പ്രദർശനം തുടരുന്നുണ്ട്.

കോവിഡ് പ്രതിസന്ധിയില്‍ അടഞ്ഞുകിടന്ന തീയേറ്ററുകള്‍ വഎന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തില്‍ കടുത്ത മദ്യപാനിയായ മുരളി എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തിയത്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് പ്രജേഷ് സെന്‍ വെള്ളത്തിന്റെ തിരക്കഥയൊരുക്കി സംവിധാനം ചെയ്തത്.