സിനിമ ചിത്രീകരണത്തിനിടെ വീണ് പരുക്കേറ്റ നടൻ പ്രകാശ് രാജിന്റെ ശാസ്ത്രക്രിയ വിജയം. ധനുഷ് നായകനാവുന്ന ‘തിരുചിട്രംബല’ത്തിൻറെ ചെന്നൈ ഷെഡ്യൂൾ പുരോഗമിക്കുന്നതിനിടെയാണ് പ്രകാശ് രാജിന് പരിക്കേറ്റത്. കൈയ്ക്കേറ്റ പരുക്ക് സാരമുള്ളതല്ലെന്നും ശസ്ത്രക്രിയയ്ക്കായി ഹൈദരാബാദിലേക്ക് പോവുകയാണെന്നും പ്രകാശ് രാജ് തന്നെ ട്വീറ്റ് ചെയ്തിരുന്നു.
ഒരു വീഴ്ച പറ്റിയെന്നും പരുക്ക് നിസ്സാരമാണെന്നും എൻറെ സുഹൃത്ത് ഡോ.ഗുരുവ റെഡ്ഡിയുടെ അടുത്തെത്താൻ ഹൈദരാബാദിലേക്ക് പോകുന്നുവെന്നും പ്രാർഥനകളിൽ ഓർക്കണമെന്നും പ്രകാശ് രാജ് ട്വീറ്റിലൂടെ ആരാധകരോട് പറഞ്ഞിരുന്നു.
ഡെവിള്‍ ഈസ് ബാക്ക്, ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി, നിങ്ങളുടെ പ്രാര്‍ഥനകള്‍ക്കും സ്നേഹത്തിനും നന്ദി, ഉടനെ തന്നെ തിരിച്ചെത്തും’ പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.



