കിടിലൻ ഫസ്റ്റ്‌ ലുക്കുമായി പ്രണവ്‌ – കല്യാണി ഒന്നിക്കുന്ന ‘ഹൃദയം’

വിനീത്‌ ശ്രീനിവാസൻ സംവിധാനം ചെയ്ത്‌ പ്രണവ്‌ മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവർ ഒന്നിക്കുന്ന ‘ഹൃദയം’ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. മെറിലാന്റ്‌ സിനിമാസിന്റെ ബാനറിൽ വിശാഖ്‌ സുബ്രമണ്യം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ദർശന രാജേന്ദ്രനും പ്രധാന വേഷത്തിലെത്തുന്നുണ്ട്‌.

Hridayam First Look Poster

ഹിഷാം അബ്ദുൽ വഹാബ്‌ സംഗീതം ഒരുക്കുന്ന സിനിമയുടെ ഛായാഗ്രഹണം വിശ്വജിത്ത്‌ ഒദുക്കത്തിലാണ്. ഓണം അല്ലെങ്കിൽ പൂജ റിലീസ്‌ ആയിട്ടായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.