സ്റ്റൈലിഷ്‌ ലുക്കിൽ പ്രണവ്‌; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കിടിലൻ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി..!!


രാമലീലക്ക്‌ ശേഷം പ്രണവ്‌ മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌’ എന്ന ചിത്രത്തിന്റെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. യുവ സൂപ്പർതാരം ടോവിനോയാണ് പോസ്റ്റർ പുറത്തിറക്കിയത്‌.

ടോമിച്ചൻ മുളകുപ്പാടം ആണ് ചിത്രം നിർമിക്കുന്നത്‌. പ്രണവിന്റെ സ്റ്റെയിലിഷ്‌ ലുക്ക്‌ തന്നെയാണ് പോസ്റ്ററിന്റെ പ്രധാന ആകർഷണം. തന്റെ ആദ്യ ചിത്രമായ ‘ആദി’ക്ക്‌ വേണ്ടി പാർക്കൗർ പോലുള്ളവ പരിശീലിച്ച പ്രണവ്‌ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് വേണ്ടി സർഫിംഗും പരിശീലിച്ചിരുന്നു. ഒരുപാട്‌ സാഹസിക രംഗങ്ങൾ നിറഞ്ഞ ആക്ഷൻ സീനുകൾ ഉള്ള ചിത്രത്തിന്റെ സ്റ്റണ്ട്‌ നിർവഹിക്കുന്നത്‌ പീറ്റർ ഹെയ്ൻ ആണ്. ഗോപി സുന്ദർ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ അഭിനന്ദൻ രാമാനുജം ആണ്. അടുത്ത വർഷം ജനുവരിയിൽ ചിത്രം തിയേറ്ററുകളിലെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments