താരപുത്രന്റെ ചിത്രം ആഘോഷമാക്കി ആരാധകരും സിനിമാലോകവും; ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ ആദ്യ പോസ്റ്ററിന് ഗംഭീര വരവേൽപ്പ്‌..!!

രാമലീലക്ക്‌ ശേഷം അരുൺ ഗോപി സംവിധാനം ചെയ്ത്‌ പ്രണവ്‌ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌. പുലിമുരുകൻ, രാമലീല എന്നീ വമ്പൻ ഹിറ്റുകൾക്ക്‌ ശേഷം ടോമിച്ചൻ മുളകുപ്പാടം നിർമ്മിക്കുന്ന ചിത്രത്തിന്റെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ ഇന്ന് രാവിലെയാണ് പുറത്തിറങ്ങിയത്‌.

Irupathiyonnaam Noottandu – First Look Poster

ആരാധകരും സിനിമ താരങ്ങളും മികച്ച പ്രതീക്ഷയോടെ ഇരുകൈയ്യും നീട്ടിയാണ് താരപുത്രന്റെ രണ്ടാം വരവിലെ ആദ്യ ചുവട്‌ എറ്റെടുത്തത്‌. മലയാള സിനിമയിലെ മുൻനിര താരങ്ങളായ ടോവിനോ തോമസ്‌, ആസിഫ്‌ അലി, മഞ്ജു വാര്യർ, അജു വർഗ്ഗീസ്‌, ദിലീപ്‌ തുടങ്ങി പല പ്രമുഖരും ചിത്രത്തിന്റെ പോസ്റ്റർ തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്‌.

https://www.instagram.com/p/BrMg525hlWr/?utm_source=ig_share_sheet&igshid=1lj9xc60nshns

2019 ജനുവരിയിലാണ് ചിത്രം തിയേറ്ററുകളിലെത്തുക. ആദ്യ പോസ്റ്ററിന് പിന്നാലെ വരാനിരിക്കുന്ന ചിത്രത്തിന്റെ ടീസറിനും ട്രെയ്‌ലറിനും ഗാനങ്ങൾക്കുമുള്ള പ്രതീക്ഷയേറിയ കാത്തിരിപ്പ്‌ ഇപ്പോഴെ ആരാധകർ തുടങ്ങിക്കഴിഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x