ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച്‌ പ്രാർത്ഥന; ‘രേ ബാവ്‌രെ’ ഗാനം പുറത്തിറങ്ങി

ഇന്ദ്രജിത്ത്‌ , പൂർണ്ണിമ ദമ്പതികളുടെ മകളായ പ്രാർത്ഥന ഇന്ദ്രജിത്ത്‌ ആലപിച്ച ആദ്യ ഹിന്ദി ഗാനം പുറത്തിറങ്ങി. സോളോ എന്ന സിനിമക്ക്‌ ശേഷം ബിജോയ്‌ നമ്പ്യാർ ഒരുക്കുന്ന തായിഷ്‌ എന്ന സിനിമയിൽ ആണ് പ്രാർത്ഥന പാടിയത്‌. സീ5 സ്റ്റുഡിയോ നിർമ്മിക്കുന്ന ചിത്രത്തിൽ ഗോവിന്ദ വസന്ത ഒരുക്കിയ ഗാനമാണ് പ്രാർത്ഥന ആലപിച്ചത്‌. ‘രേ ബാവ്‌രേ’ എന്ന ഗാനം പ്രാർത്ഥനയോടൊപ്പം ഗോവിന്ദും ചേർന്നാണ് ആലപിച്ചിരിക്കുന്നതും.

മോഹൻലാൽ എന്ന സിനിമയിലെ ‘ഞാൻ ജനിച്ചന്ന് കേട്ടോരു പേര്’ എന്ന ഗാനം ആലപിച്ചാണ് പ്രാർത്ഥന ശ്രദ്ധേയയാകുന്നത്‌. പിന്നീറ്റ്‌ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഹെലൻ എന്ന സിനിമയിലെ പ്രാർത്ഥന ആലപിച്ച താരപദമാകെ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി.