പൂര്‍ണിമയെ കടത്തിവെട്ടി പ്രാര്‍ത്ഥന; ചുവപ്പ്‌ ഡ്രസ്സിൽ ഗ്ലാമറസായി ചിത്രങ്ങൾ

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് സുകുമാരന്റേത്. ഭാര്യ മല്ലിക സുകുമാരനും മക്കളായ പൃഥ്വിരാജും, ഇന്ദ്രജിത്തും മരുമകൾ പൂർണിമയും അഭിനേതാക്കളാണ്. എന്നാൽ കുടുംബത്തിലെ കൊച്ചു തലമുറയും പിറകോട്ടല്ല.

ഇന്ദ്രജിത്ത് – പൂർണിമ ദമ്പതികളുടെ മക്കളാണ് സോഷ്യൽ മീഡിയയിൽ താരങ്ങൾ. മൂത്തമകൾ പ്രാർഥന എന്ന പാത്തുവിനാണ് ആരാധകരേറെയുള്ളത്. ചെറുപ്പത്തിലെ തന്നെ പാട്ടാണ് പാത്തുവിന്റെ ലോകം.

മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ‘ലാലേട്ടാ’ എന്ന ടൈറ്റില്‍ ഗാനം ആലപിച്ചത് പ്രാര്‍ത്ഥനയായിരുന്നു. ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാതാപിതാക്കളെപ്പോലെ പാത്തൂട്ടിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ച്‌ പ്രാര്‍ത്ഥന എത്താറുണ്ട്.

ഇപ്പോഴിതാ പ്രാര്‍ഥന ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ചില ചിത്രങ്ങളാണ് തരംഗമാവുന്നത്. മോഡേണ്‍ ലുക്കിലുള്ള വസ്ത്രത്തിലാണ് പ്രാര്‍ഥന എത്തിയിരിക്കുന്നത്. ചുവപ്പ് നിറമുള്ള വസ്ത്രത്തിന് ഇതുവരെ അധികമാരും പരീക്ഷിക്കാത്ത മോഡേണ്‍ ടച്ച്‌ കൊടുത്തിട്ടുണ്ട്. ‘അലോഹ’ എന്ന് മാത്രമേ ചിത്രത്തിന് ക്യാപ്ഷന്‍ കൊടുത്തിട്ടുള്ളു. വളരെ മനോഹരമായിട്ടുണ്ടെന്ന് സൂചിപ്പിച്ച്‌ കൊണ്ടുള്ള കമന്റുകളുമായി നിരവധി പേരാണ് പ്രാര്‍ഥനയുടെ പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്. അതേ സമയം ഈ പ്രായത്തില്‍ ഇത്രയും മോഡേണ്‍ ആവണോ എന്ന് വിമര്‍ശിച്ച്‌ കൊണ്ടും ചിലരെത്തുന്നുണ്ട്.