മകന്റെ ഡേറ്റ്‌ വേണമെന്ന് ബാബു ആന്റണിയോട്‌ പ്രതാപ്‌ പോത്തൻ

സിനിമ താരങ്ങളുടെ മക്കളും അവരുടെ അതേ പാത പിന്തുടരുന്നത്‌ സിനിമ മേഖലയിൽ പുതിയ കാര്യമല്ല. ഇപ്പോൾ ആ ശ്രേണിയിലേക്ക്‌ ഒരാൾ കൂടെ വരുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ബാബു ആന്റണിയുടെ മകൻ ആർതർ ആന്റണിയാണ് കക്ഷി. മകന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച ബാബു ആന്റണിയോട്‌ പ്രതാപ്‌ പോത്തൻ ചോദിച്ച കമന്റ്‌ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്‌. എനിക്ക്‌ എന്നാണ് അവന്റെ ഡേറ്റ്‌ തരിക എന്നാണ് പ്രതാപ്‌ പോത്തൻ ചോദിച്ചത്‌. ഏതെങ്കിലും സമ്മർ വെക്കേഷൻ ആകട്ടെ എന്ന് അതിന് മറുപടിയായി ബാബു ആന്റണി പറയുകയും ചെയ്തു.