ശക്തനും പക്ഷെ നിസ്സഹായനുമായ പ്രവീൺ മൈക്കിൾ; ചാക്കോച്ചന്റെ കരിയറിലെ മികച്ചത്

തീയേറ്ററുകളിലെ മികച്ച അഭിപ്രായങ്ങൾക്ക് ശേഷം വീണ്ടും മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ നായാട്ട് നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. തിയേറ്റർ പോലെ തന്നെ ഇപ്പോഴും ഉയർന്ന് കേൾക്കുന്ന ഒരു കാര്യമാണ് കുഞ്ചാക്കോ ബോബന്റെ പ്രകടനം. ഇത് വരെ കണ്ടതിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ചാക്കോച്ചനെ ആയിരുന്നു നായാട്ടിൽ പ്രേക്ഷകർ കണ്ടത്. പ്രവീൺ മൈക്കിൾ എന്ന പൊലീസ് ഡ്രൈവർ അയാളുടെ ജോലി കൊണ്ട് ആ നാട്ടിൽ ശക്തനാണ്. പക്ഷെ പിന്നീട് അങ്ങോട്ട് വേട്ടയാടപ്പെടേണ്ടി വരുന്ന നിസ്സഹായത ആ കഥാപാത്രത്തിൽ മുഴുവൻ കാണാം. പ്രകടനം കൊണ്ട് ഭീതിയും വിഷമവും ഉണ്ടാക്കിയെടുക്കാൻ കുഞ്ചാക്കോ ബോബന് സാധിച്ചിട്ടുണ്ട്.

കഥയിലേക്ക് പോവാതെ തന്നെ പ്രവീണ് എന്ന കഥാപാത്രത്തെ കുറിച്ചു പറയുക സാധ്യമല്ല, പക്ഷെ എങ്കിൽ പോലും ജോജു, നിമിഷ എന്നിവരുടെ കഥാപാത്രത്തിന് ഒരു കടുത്ത മത്സരം തന്നെ നൽകാൻ ചാക്കോച്ചന് സാധിച്ചിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയതിൽ ഏറ്റവും മികച്ച ചാക്കോച്ചന്റെ പ്രകടനം നായാട്ടിലെ പ്രവീൺ മൈക്കിൾ ആണെന്ന് നിസ്സംശയം പറയാം. ഇനിയും സിനിമ കാണാത്തവർക്ക് ചിത്രം നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ ലഭ്യമാണ്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...