തന്റെ പേഴ്സണൽ ട്രെയ്‌നർക്ക്‌ റേഞ്ച്‌ റോവർ കാർ സമ്മാനിച്ച്‌ പ്രഭാസ്‌

സിനിമയിൽ മാത്രമല്ല ജീവിതത്തിലും ‘ഡാർലിംഗ്‌’ തന്നെയാണ് തെലുഗിലെ റിബൽ സ്റ്റാർ പ്രഭാസ്‌. തന്റെ പേഴ്സണൽ ജിം ട്രെയ്‌നർ ആയ ലക്ഷ്‌മൺ എന്ന ആൾക്ക്‌ ഏറ്റവും പുതിയ റേഞ്ച്‌ റോവർ കാർ സമ്മാനിച്ചാണ് വീണ്ടും പ്രഭാസ്‌ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്‌. വാഹനത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകരും മറ്റും സോഷ്യൽ മീഡിയയിൽ പ്രചരിച്ച്‌ കഴിഞ്ഞു.