ക്രിസ്മസ് ദിനത്തിലെ മറ്റൊരു റിലീസ് ആണ് രഞ്ജിത് ശങ്കർ -ജയസൂര്യ കൂട്ടുക്കെട്ടിൽ ഇന്ന് പുറത്തിറങ്ങിയ പ്രേതം 2. ആദ്യഭാഗമായി ജോൺ ഡോൺ ബോസ്കോ എന്ന കഥാപാത്രത്തിന്റെ ബന്ധം മാത്രമാണ് ചിത്രത്തിനുള്ളത്. രഞ്ജിത് ശങ്കർ ജയസൂര്യ നിർമാണ കമ്പനി ആയ ഡ്രീംസ് ആൻഡ് ബിയോൻഡ് നിർമിച്ച ചിത്രം കുറച്ചു സുഹൃത്തുക്കൾ ഒരു ഹൃസ്വ ചിത്ര ഷൂട്ടിംഗിനായി മുല്ലശ്ശേരി മനയിൽ എത്തുന്നതും തുടർന്ന് അവർക്ക് അനുഭവപ്പെടുന്ന നെഗറ്റീവ് എനർജിയും അത് പരിഹരിക്കാനായി ജോൺ ഡോൺ ബോസ്കോ മനയിലേയ്ക്ക് എത്തുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

മെന്റലിസ്റ്റ് ആയി ജയസൂര്യ തന്റെ മൊട്ടതലയും കൊണ്ട് ആദ്യത്തേതിൽ ഗംഭീര പ്രകടനം തന്നെയാണ് കാഴ്ച വച്ചത്. സാനിയ, ഡെയ്ൻ, അമിത്, ദുർഗ, സിദ്ധാർഥ് ശിവ തുടങ്ങിയവരും നല്ല പ്രകടനങ്ങൾ തന്നെ കാഴ്ച വച്ചു.
വിഷ്ണു നാരായണന്റെ ഛായാഗ്രഹണം മനയും പേടിപ്പെടുത്തുന്ന സീനുകളും പ്രേക്ഷകന് പ്രിയപ്പെട്ട രീതിയിൽ തന്നെ ഒപ്പിയെടുത്തു. ഒരു ഹൊറർ കൊമേടിക്ക് വേണ്ട ചേരുവകൾ എല്ലാം കൂടി തന്നെ ഒരുമിപ്പിച്ചു വയ്ക്കുന്നതിൽ സംവിധായകൻ വിജയിച്ചു എന്നു തന്നെ വേണം പറയാൻ.

ക്രിസ്മസ് വിജയ് ആകാനുള്ള, കുടുംബ പ്രേക്ഷകർക്ക് വേണ്ട എല്ലാ ചേരുവകളും ചേർന്ന പ്രേതത്തിനുള്ള സാധ്യതയും ചെറുതല്ല.
മത്സരത്തിൽ ക്രിസ്മസ് വിന്നർ ആകാനുള്ള എല്ലാം ഉണ്ടെങ്കിലും ഇറങ്ങിയ എല്ലാ ചിത്രങ്ങളും മികച്ച അഭിപ്രായം നേടി പോവുമ്പോഴും അവസാന വിജയം കാത്തിരുന്നു കാണേണ്ട ഒന്നാകുന്നു.



