പുതിയ മുഖം മുതൽ ലൂസിഫർ വരെ; ഹിറ്റുകൾ തുടർക്കഥയാക്കി പൃഥ്വിരാജ്‌ – ദീപക്‌ ദേവ്‌ കൂട്ടുക്കെട്ട്‌ !!

മലയാള സിനിമയിൽ വർഷങ്ങളായി തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള ആളാണ് ദീപക്‌ ദേവ്‌. അവസാനം ഇറങ്ങിയ ലൂസിഫറിലും ചർച്ച സംഗീത സംവിധായകനെ കുറിച്ച്‌ ആയിരുന്നു. മാസ്സ്‌, മെലഡി, ഐറ്റം നമ്പർ തുടങ്ങി വിവിധ പാട്ടുകൾ തയ്യാറാക്കിയ ദീപകിന്റെ കഴിവിനെ ഇപൊഴും പ്രേക്ഷകർ വാനോളം പ്രശംസിക്കുകയാണ്.

അതിനിടയിൽ ശ്രദ്ധേയമാകുകയാണ് ലൂസിഫർ സംവിധായകൻ പൃഥ്വിരാജിന്റെയും ദീപക്‌ ദേവിന്റെയും കൂട്ടുകെട്ട്‌. പൃഥ്വിരാജ്‌ ആദ്യമായി നിർമ്മിച്ച ഉറുമിയിലും കരിയർ ബ്രേക്‌ നൽകിയ പുതിയമുഖത്തിലും ദീപക്‌ ദേവ്‌ ആയിരുന്നു സംഗീത സംവിധായകൻ. പൃഥ്വി ഗായകൻ ആയി അരങ്ങേറ്റം കുറിച്ചതും ദീപക്‌ ദേവിന്റെ കീഴിൽ ആയിരുന്നു.

നല്ല സൗഹൃദങ്ങളിൽ നിന്ന് വരുന്നവയെല്ലാം നല്ല ഉൽപന്നങ്ങൾ ആയിരിക്കും എന്ന പോലെയാണ് ഇവിടെയും. സംഗീതം നൽകിയ എല്ലാ സിനിമകളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ ദീപകിന് സസധിച്ചിട്ടുണ്ട്‌. രണ്ട്‌ വ്യത്യസ്ത തലങ്ങളിൽ നിൽക്കുന്ന എന്നാൽ ഒരേ സമയം ഇറങ്ങിയ ഗ്യാങ്ങ്സ്റ്റർ, 7th Day എന്നീ ചിത്രങ്ങൾ ഉദാഹരണം. ഇനിയും നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ സാധിക്കട്ടെ എന്ന ആശംസകൾ തന്നെയാണ് ലൂസിഫറിന്റെ വലിയ വിജയത്തിന്റെ വേളയിൽ ദീപക്‌ ദേവിന് നൽകാൻ സാധിക്കുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments