ഇന്ത്യൻ റുപ്പിക്ക് ശേഷം വീണ്ടും പൃഥ്വിരാജിനെ നായകനാക്കി രഞ്ജിത് കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും. ഇതിനു മുൻപേ ‘കൂടെ’ എന്ന ചിത്രത്തിലും ഇനി ഷൂട്ടിങ് പൂർത്തിയായി റിലീസ് ആവാനിരിക്കുന്ന ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലും രഞ്ജിത് പൃഥ്വിയുടെ പിതാവായി അഭിനയിച്ചതാണ്.
സ്റ്റാർ ആൻഡ് സ്റ്റൈൽ സിനിമ മാഗസിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ രഞ്ജിതും പൃഥ്വിയും ഇക്കാര്യം പറഞ്ഞത്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും രഞ്ജിത് എന്ന അതുല്യ പ്രതിഭയുടെ കീഴിൽ അഭിനയിക്കാനുള്ള ത്രില്ലിലാണ് താൻ എന്നും പൃഥ്വി പങ്കുവച്ചു. നന്ദനം, തിരക്കഥ, ഇന്ത്യൻ റുപ്പി തുടങ്ങി ഇവരുടെതായി പുറത്തു വന്ന സിനിമകളെല്ലാം മികച്ചവ തന്നെ ആയിരുന്നു. ആ കൂട്ടത്തിലേക്ക് ഉള്ള അടുത്ത ചിത്രമാകും വരാനിരിക്കുന്നതെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ പ്രേക്ഷകരും ആരാധകരും.
Subscribe
Login
0 Comments