രണം എന്ന സിനിമക്ക്‌ ശേഷം പൃഥ്വിരാജും ജേക്സ്‌ ബിജോയിയും വീണ്ടും ഒന്നിക്കുന്നു

രണം എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും സംഗീത സംവിധായകൻ ജേക്സ്‌ ബിജോയിയും വീണ്ടും ഒരു സിനിമക്കായി ഒന്നിക്കുന്നു. അനാർക്കലി എന്ന സിനിമക്ക്‌ ശേഷം തിരക്കഥാകൃത്ത്‌ കൂടിയായ സച്ചി സംവിധാനം ചെയ്യുന്ന ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടുമൊന്നിക്കുന്നത്‌. ജേക്സ്‌ സംഗീതം നിർവഹിച്ച രണത്തിലെ ടൈറ്റിൽ ട്രാക്ക്‌ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതിനോടകം മികച്ച ഒരുപാട്‌ വർക്കുകൾ ചെയ്ത്‌ മലയാളത്തിലെ തിരക്കുള്ള സംഗീത സംവിധായകൻ ആയി മാറിയിരിക്കുകയാണ് ജേക്സ്‌. അടുത്തിടെ പുറത്തിറങ്ങിയ കൽക്കി, പൊറിഞ്ചു മറിയം ജോസ്‌ തുടങ്ങിയവയെല്ലാം ജേക്സാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്‌.

ജേക്സ്‌ പൃഥ്വിയോടൊപ്പം വീണ്ടും ഒന്നിക്കുമ്പോൾ രണത്തിലേത്‌ പോലെ എന്നും ഓർക്കാൻ പറ്റിയ ഗാനങ്ങൾ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. പൃഥ്വിയെ കൂടാതെ ബിജു മേനോനും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്‌. നടനും സംവിധായകനുമായ രഞ്ജിതും അദ്ദേഹത്തിന്റെ സുഹൃത്തും ചേർന്നാണ് അയ്യപ്പനും കോശിയും നിർമ്മിക്കുന്നത്‌. അടുത്ത മാസം ഷൂട്ടിംഗ്‌ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന സിനിമ 2020 ആദ്യ പകുതിയിൽ തിയേറ്ററുകളിലെത്തുമെന്ന് കരുതുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments