പൃഥ്വിരാജ് – ഉണ്ണി മുകുന്ദൻ ഒന്നിക്കുന്ന ‘ഭ്രമം’ ഒരേ സമയം ഒടിടി യിലും തിയേറ്ററിലും എത്തും

പൃഥ്വിരാജ് – ഉണ്ണി മുകുന്ദൻ എന്നിവർ ആദ്യമായി ഒന്നിക്കുന്ന ഭ്രമം എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഒക്ടോബർ 7ന് ഒരേ സമയം തിയേറ്ററിലും ആമസോൺ പ്രൈമിലും ആണ് സിനിമ റിലീസ് ചെയ്യുന്നത്. ഇന്ത്യയിൽ മാത്രം ആയിരിക്കും സിനിമ ഒടിടി റിലീസ് ചെയ്യുക. ഇന്ത്യക്ക് പുറത്തുള്ള മറ്റു സ്ഥലങ്ങളിൽ തിയേറ്ററിൽ ആയിരിക്കും റിലീസ്. പ്രശസ്ത ഛയാഗ്രാഹകൻ രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം അന്ധാദുൻ എന്ന ഹിന്ദി സിനിമയുടെ ഔദ്യോഗിക റീമേക്ക് ആണ്. റാഷി ഖന്നയും മംത മോഹൻദാസും നായികമാരാകുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്‌ ആണ്.